ഇന്‍ഡോര്‍: നിരവധി വിദേശ രാജ്യങ്ങളിലെ കറന്‍സികളുമായി യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഇന്‍ഡോറിലെ ദേവി അഹല്യഭായ് ഹോള്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. ഏകദേശം 26 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളും പിടിച്ചെടുത്തു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ളൈറ്റ് നമ്പര്‍ 255-ല്‍ എന്ന വിമാനത്തില്‍ ഇന്‍ഡോറില്‍ നിന്ന് ഷാര്‍ജയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍ നിന്നാണ് കറന്‍സികള്‍ പിടിച്ചെടുത്തത്. സിഐഎസ്എഫ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. യാത്രക്കാരന്റെ ട്രോളി ബാഗ് പരിശോധിച്ചപ്പോള്‍ 8000 യുഎസ് ഡോളര്‍, 500 ന്യൂസിലാന്‍ഡ് ഡോളര്‍, 60 പൗണ്ട് , 40 റിയാല്‍, 19,665 യൂറോ എന്നിങ്ങനെ 26 ലക്ഷം രൂപ വിലമതിക്കുന്ന കറന്‍സി കണ്ടെത്തി. അതേസമയം വിദേശ കറന്‍സികളുടെ ഉറവിടം കാണിക്കുന്ന നിയമപരമായ രേഖകളൊന്നും യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നില്ല.
1999ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 2016ലെ ബാഗേജ് നിയമം, 1963ലെ കസ്റ്റംസ് നിയമം എന്നിവ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ യുവാവ് ലംഘിച്ചതായി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
