ഗതാഗത നിയമലംഘനങ്ങളിൽ 50% ഇളവ് 

driving

അബുദാബി: യുഎഎയിലെ വിവിധ എമിറേറ്റുകളിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് ട്രാഫിക് നിയമ ലംഘനങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. ട്രാഫിക് പോയിന്റുകൾ റദ്ദാക്കുന്നതും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ഇളവിൽ ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു. ഉപയോക്തൃ സന്തോഷ കേന്ദ്രങ്ങളിലോ പൊലീസ് സ്‌മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിച്ചോ  ഇളവുള്ള പിഴകൾ അടയ്ക്കാനാവും. 

53-ാം ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്. അതേസമയം ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിന് ഗ്രേസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സമയപരിധി അവസാനിച്ചാൽ പിഴയുടെ മുഴുവൻ തുകയും അടയ്‌ക്കേണ്ടിവരുമെന്ന് നിയമലംഘകരെ പൊലീസ് ഓർമിപ്പിച്ചു.  വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത സമയപരിധിയാണ്.

അജ്മാനിൽ ഈ വർഷം ഒക്ടോബർ 31ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് 50% ഇളവ് പ്രഖ്യാപിച്ചത്.  ഈ മാസം 15വരെ ഇളവോടെ പിഴ അടയാക്കാം. റാസൽഖൈമയിൽ ഡിസംബർ ഒന്നിന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് 50% ഇളവ് പ്രഖ്യാപിച്ചത്.  ഈ മാസം 31വരെ ഇളവോടെ പിഴയൊടുക്കാം.

ഉമ്മുൽഖുവൈനിൽ ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് ഉമ്മുൽഖുവൈനിൽ 50% ഇളവ് പ്രഖ്യാപിച്ചത്. 2025 ജനുവരി അഞ്ച് വരെ ഇളവോടെയുള്ള പിഴയൊടുക്കാം. ഫുജൈറയിലും മാസം ഒന്നിന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്കാണ് 50% ഇളവ് പ്രഖ്യാപിച്ചത്. 2025 ജനുവരി 23 വരെ ഇളവോടെയുള്ള പിഴയൊടുക്കാനാവും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading