കരിപ്പൂര്‍: ദുബായിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനമാണ് തിരിച്ചിറക്കിയത്.
വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വേങ്ങര സ്വദേശിയായ യാത്രക്കാരനാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ട ശേഷവും ഇയാള്‍ ബഹളം തുടര്‍ന്നു. മറ്റ് യാത്രക്കാര്‍ക്ക് ശല്യമായതോടെ വേറെ വഴിയില്ലാതെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കൊണ്ടുപോയതിന് ശേഷം വിമാനം വീണ്ടും പറന്നു. രാവിലെ ഏഴു മണിയോടെ എത്തേണ്ട വിമാനം രാവിലെ പത്തരയോടെയാണ് കരിപ്പൂരില്‍ എത്തിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
