ദോഹ: ഖത്തറിലെ പ്രമുഖ പത്രങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ദിനപത്രമായ ദി പെനിന്‍സുലയുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് വിവിധ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പത്രത്തിന്റെ ലോഗോയും ഡിസൈനും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പത്രം വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. പത്രത്തിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്യുന്ന വഞ്ചനാപരമായ നടപടികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പത്രം ആവശ്യപ്പെട്ടു.
ധനമന്ത്രിയുമായി നടത്തിയ അഭിമുഖം എന്ന പേരില്‍ ദി പെനിന്‍സുലയുടെ ലോഗോ ഉപയോഗിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തും അധികൃതര്‍ തള്ളി. ഖത്തരി നിവാസികള്‍ക്ക് നികുതിയില്‍ നിന്ന് വരുമാനം ലഭിക്കാന്‍ തുടങ്ങും’ എന്ന തലക്കെട്ടുകളോടുകൂടിയ ദി പെനിന്‍സുലയുടെ ലോഗോയും ടോപ്പ് ബാനറും ഉപയോഗിച്ച് ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയുമായി നടത്തിയ അഭിമുഖം എന്ന പേരിലാണ് നിലവില്‍ പെനിന്‍സുലയുടെ പേരില്‍ വ്യാജ വാര്‍ത് പ്രചരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
