കോഴിക്കോട്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തില്‍ നിയമനടപടി തുടരുകയാണെന്ന് സഹായ സമിതി. അബ്ദുറഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി അറുപത്തയായിരം രൂപ പിരിച്ചു. അതില്‍ പതിനൊന്ന് കോടി 60 ലക്ഷം രൂപ ബാക്കിയുണ്ടെന്നും നിയമസഹായ സമിതി അറിയിച്ചു.
നിയമസഹായ സമിതിക്കെതിരെ അസത്യ പ്രചരണം നടക്കുന്നുവെന്നും ഫണ്ട് സുതാര്യമായാണ് കൈകാര്യം ചെയ്തതെന്നും സമിതി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്. മോചനത്തിന് ആവശ്യമായ ദയധനവും അഭിഭാഷകന്‍റെ ചെലവും അടക്കം 36.27 കോടി രൂപ ഇതിനോടകം ചെലവിട്ടു. 11.60 കോടി രൂപയാണ് ഇനി ബാക്കിയുള്ളതെന്നും ഇത് എന്തു ചെയ്യണമെന്ന് റഹീം തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.
അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഈ മാസം 17ന് പുതിയ ബെഞ്ച് പരിഗണിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
