ദോഹ: ഖത്തറിൽ ‘വയോധികരെ’ ‘മുതിർന്ന പൗരന്മാർ’ എന്ന് പുനർനാമകരണം ചെയ്തു. രാജ്യത്തെ വയോജനങ്ങളുടെ സാമൂഹിക നില പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഔദ്യോഗിക രേഖകളിലും പേരുകളിൽ മാറ്റം വരുത്തി. എല്ലാ സർക്കാർ ആശയവിനിമയങ്ങളിലും “മുതിർന്നവർ” എന്ന പദത്തിന് പകരം “മുതിർന്ന പൗരന്മാർ” എന്ന് മാറ്റി.
കാബിനറ്റ് അഫയേഴ്സ് മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മോഹൻനാദി പുറത്തിറക്കിയ 2024-ലെ സർക്കുലർ നമ്പർ 20 അനുസരിച്ചാണ് മാറ്റം. പ്രായമാവർക്ക് കൂടുതൽ ബഹുമാനം നൽകണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
