ദോഹ: സര്‍ക്കാര്‍ ഏജന്‍സികളില്‍ പേയ്മെന്റുകള്‍ക്കായി ഹിമ്യാന്‍ കാര്‍ഡ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) വ്യക്തത വരുത്തി. നാഷണല്‍ കാര്‍ഡായ ഹിമ്യാന്റെ പ്രത്യേക ഉപയോഗത്തെക്കുറിച്ചുള്ള ഉയരുന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ കാര്‍ഡിന്റെ ഉപയോഗത്തില്‍ വ്യക്തത വരുത്തി ക്യുസിബി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
2025 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഘട്ടം ഘട്ടമായുള്ള ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭത്തിന്റെ ഭാഗമാണ് ഹിമ്യാന്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്മെന്റ് രീതിയെന്ന് ക്യുസിബി വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപാടുകളുടെ സുരക്ഷയും പേയ്മെന്റ് പ്രോസസ്സിംഗുമായി ബന്ധപ്പെട്ട ചെലവുകള്‍ കുറയ്ക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം ലഭ്യമാകും. നിലവില്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം പരിവര്‍ത്തനത്തിലുടനീളം ബാധിക്കപ്പെടില്ലെന്നും ക്യുസിബി വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കിക്കൊണ്ട് പരിവര്‍ത്തനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
