ദോഹ: ഖത്തറിലെ റോഡുകളിലൂടെ വാഹനവുമായി അഭ്യാസ പ്രകടനം നടത്തുന്നവര്‍ക്ക് ആഭ്യന്തര മന്ത്രലായം മുന്നറിയിപ്പ് നല്‍കി. അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ നടപടി കര്‍ശനമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അശ്രദ്ധമായി വാഹനമോടിച്ച് തന്റെ ജീവനും മറ്റുള്ളവരുടെ ജീവനും പൊതു-സ്വകാര്യ സ്വത്തുക്കളും അപകടത്തിലാക്കിയ വാഹനവും ഡ്രൈവറും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന് പിടിച്ചെടുത്തതായും അതോറിറ്റി അറിയിച്ചു. നിയമലംഘനം നടത്തിയ ഡ്രൈവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും വാഹനം കണ്ടുകെട്ടാന്‍ ജുഡീഷ്യല്‍ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
രാജ്യത്തെ ജീവനും പൊതു-സ്വകാര്യ സ്വത്തുക്കളും സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. പിടിച്ചെടുത്ത വാഹനം നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ മന്ത്രാലയം പുറത്തുവിട്ടു. നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 10,000 റിയാല്‍ മുതല്‍ 50,000 ഖത്തര്‍ റിയാല്‍ വരെ പിഴയും ചുമത്തുമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
