ദുബായില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാനത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്തി

air india

ഡല്‍ഹി:എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 27 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ 916 വിമാനത്തില്‍ നിന്നാണ് വെടിയുണ്ടകള്‍ കിട്ടിയത്.

യാത്രക്കാര്‍ എല്ലാവരും വിമാനത്തില്‍ നിന്നിറങ്ങിയതിന് പിന്നാലെ നടത്തിയ ശുചീകരണത്തിനിടെയാണ് സീറ്റിനടിയിലെ പോക്കറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികള്‍ ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. സംശയകരമായ മറ്റ് വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിന് പിന്നാലെ വെടിയുണ്ടകള്‍ കണ്ടെത്തിയ സീറ്റിന് പരിസരത്തെ സീറ്റിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്.

എന്നാല്‍ വിമാനത്തിനുള്ളില്‍ വെടിയുണ്ടകള്‍ എപ്പോഴാണ് വെച്ചതെന്ന സമയം വ്യക്തമായിട്ടില്ല. ഇതില്‍ വ്യക്തത വരുത്താനായാല്‍ വെടിയുണ്ടകള്‍ സീറ്റിനടിയില്‍ വച്ചത് ആരാണെന്ന് കണ്ടെത്താമെന്നാണ് വിലയിരുത്തല്‍. വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ഭീഷണികള്‍ക്ക് പിന്നാലൊയാണിത്. എക്‌സ്‌റേ പരിശോധനയും ബാഗേജ് പരിശോധനയും ഉള്‍പ്പെടെ നടത്തിയ ശേഷവും വിമാനത്തിനുള്ളില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയതിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading