അബുദാബി: അബുദാബിയില്‍ കാര്‍ കഴുകല്‍, സര്‍വീസ് സെന്റര്‍ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്ക് എത്തുന്നു. അബുദാബി, അല്‍ഐന്‍, അല്‍ദഫ്ര മേഖലകളില്‍ സ്വദേശികളുടെ ഉടമസ്ഥതിയില്‍ ഇവ വികസിപ്പിക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസ് (എഡിഐഒ), മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് (ഡിഎംടി) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.
അബുദാബി സാമ്പത്തിക വികസന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തതും യുഎഇ പൗരന്മാരുടെ പൂര്‍ണ ഉടമസ്ഥതയിലിള്ളതുമാകണം ഇവ. അബുദാബി നഗരത്തിന് പുറമെ അല്‍ദഫ്ര, അല്‍ഐന്‍, അല്‍ മര്‍ഫ, ഗയാത്തി, ലിവ, അല്‍ സില, അല്‍ ക്യു എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ കാര്‍ വാഷ്, സര്‍വീസ് സെന്ററുകള്‍ വ്യാപകമാക്കും.
നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 16 വരെയാണ് ടെന്‍ഡര്‍. അതേസമയം കാര്‍ കഴുകല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള തൊഴിലാളികളെ ഇത് ബാധിക്കും. ഇനി തൊഴിലാളികള്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കീഴിലേക്ക് മാറേണ്ടിവരും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
