മസ്‌കത്ത്: ഒമാനില്‍ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതി എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മറ്റന്നാള്‍, നവംബര്‍ 4മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന 18 വയസും അതില്‍ കൂടുതലുമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നവംബര്‍ 4 മുതല്‍ 17 വരെ http://www.hajj.om എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഈ വര്‍ഷം ഒമാനില്‍ 14,000 തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അനുമതിയുണ്ട്.
മൂന്ന് രീതിയില്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. അപേക്ഷകര്‍ക്ക് അവരുടെ സിവില്‍ ഐഡി, വ്യക്തിഗത കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. 67 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍, 65 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍, ഭിന്നശേഷിയുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് ഒരാളെ കൂടെ കൊണ്ടുപോകാന്‍ അര്‍ഹതയുണ്ട്.
രജിസ്‌ട്രേഷന്‍ അപ്ഡേറ്റുകളെയും നടപടിക്രമ ആശയവിനിമയങ്ങളെയും കുറിച്ചുള്ള സിസ്റ്റം അറിയിപ്പുകള്‍ ലഭിക്കുന്നതിന് അപേക്ഷകര്‍ സാധുവായ ഒരു സിവില്‍ ഐഡി, വ്യക്തിഗത മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ വിലാസം എന്നിവ ഉപയോഗിക്കണം. പ്രവര്‍ത്തിദിവസങ്ങളില്‍ മന്ത്രാലയത്തിന്റെ 80008008 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ സംശയങ്ങള്‍ക്ക് ബന്ധപ്പെടാം.
സുതാര്യത ഉറപ്പാക്കാന്‍ ഔദ്യോഗിക സംവിധാനം വഴി നേരിട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. സമയപരിധിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
