കന്യാകുമാരിയില്‍ വ്യാജ പോലീസ് ചമഞ്ഞ യുവതിയെ പോലീസ് പിടികൂടി

fakkk

കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ വടശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് യൂണിഫോം ധരിച്ച് വ്യാജ പോലീസ് ചമഞ്ഞ യുവതിയെ പോലീസ് പിടികൂടി. തേനി ജില്ലയിലെ വടുഗപ്പട്ടി പെരിയകുളം സ്വദേശി അഭി പ്രഭ (34) ആണ് വടശ്ശേരി പോലീസ് പിടികൂടിയത്. നാഗര്‍കോവില്‍ ഡബ്ല്യുസിസിക്ക് സമീപമുള്ള ബ്യൂട്ടിപാര്‍ലറില്‍ പോയി ബ്യൂട്ടീഷന്‍ നടത്തി ശേഷം പൈസ കൊടുക്കാതെ അഭി പ്രഭ വടശ്ശേരി പൊലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്ന് പറഞ്ഞു ബ്യൂട്ടിപാര്‍ലര്‍ ഉടമയെ ഭീഷണിപ്പെടുത്തി സംഭവസ്ഥലത്തുനിന്ന് മുങ്ങി. ഇതേത്തുടര്‍ന്ന് സംശയം തോന്നിയ ബ്യൂട്ടിപാര്‍ലര്‍ ഉടമ വടശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വടശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഭി പ്രഭ വ്യാജ പോലീസ് എന്ന് കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കെതിരെ വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

പോലീസ് അഭി പ്രഭയെ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 13 വര്‍ഷം മുമ്പ് മുരുകന്‍ എന്ന ആളുമായി അഭിപ്രിയയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍, അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും ബന്ധം പിരിഞ്ഞു. തുടര്‍ന്ന്, ഒരു ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു കാമുകനായ പൃഥ്വിരാജുമായി അടുപ്പത്തിലായത്. ഇരുവരും മൂന്ന് മാസം മുമ്പ് തിരുവനന്തപുരം ടെക്‌സ്‌റ്റൈല്‍സിലെ സഹപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ആ വിവാഹയാത്രയ്ക്കിടെയാണ് ട്രെയിനില്‍ വെച്ച് അഭിപ്രഭ പരമാര്‍ത്ഥലിംഗപുരം പള്ളിവിളയിലെ സ്വദേശിയായ ശിവ എന്ന ആളുമായി സൗഹൃദത്തിലായി. തുടര്‍ന്ന് അഭി പ്രഭ ശിവയെ രണ്ടാം വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുകയും എന്നാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥയെ മാത്രം വിവാഹം കഴിക്കാന്‍ പാടുള്ളൂയെന്ന് ശിവയോട് മാതാപിതാക്കള്‍ പറഞ്ഞതായി ശിവ അഭി പ്രഭയോട് പറയുകയും ചെയ്തു.

ഇതോടെയാണ് ഇവര്‍ പൊലീസ് വേഷം ധരിക്കാന്‍ തുടങ്ങിയത്. ചെന്നൈ, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷന് എന്നിവയുടെ മുന്നില്‍ നിന്ന് പോലീസ് യൂണിഫോമില്‍ നിരവധി ഫോട്ടോകളും വീഡിയോകളും അഭി പ്രഭ എടുത്തു. ഈ ഫോട്ടോകളും വീഡിയോകളും കാണിച്ച് ശിവ അഭിപ്രഭയെ വിവാഹം കഴിക്കാന്‍ തന്റെ മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങുകയും ചെയ്തു. ഇന്നലെയാണ് അഭി പ്രഭ വിവാഹത്തിന് വേണ്ടി നാഗര്‍കോവിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചപ്പോഴാണ് വടശ്ശേരി പോലീസിന്റെ വലയത്തിലാകുന്നത്. പ്രതിയില്‍ നിന്നും മൊബൈല്‍ ഫോണും കൂടുതല്‍ പോലീസ് യൂണിഫോമിലെ ഫോട്ടോകളും വീഡിയോ കളും പിടിച്ചെടുത്തായും കേസെടുത്ത് അഭിപ്രഭയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് പറഞ്ഞു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading