സൗദിയില്‍ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിവരം അപ്‌ഡേറ്റ് ചെയ്യണം

frozen food

റിയാദ്: സൗദി അറേബ്യയില്‍ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിവരം അപ്‌ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശം.
2025 ജനുവരി മുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന (ഫ്രോസണ്‍) ഉല്‍പന്നങ്ങളുടെയും കോള്‍ഡ് സ്റ്റോറേജിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും താപനില ‘വസല്‍’ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ച് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. ശീതീകരിച്ച ഭക്ഷ്യ വസ്തുക്കളുണ്ടാക്കുന്ന ഫാക്ടറികള്‍ക്കും വെയര്‍ഹൗസുകള്‍ക്കും ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും തീരുമാനം ബാധകമാകും.

ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ ഫാക്ടറികള്‍, വെയര്‍ഹൗസുകള്‍, കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയിലെ താപനിലയും ഈര്‍പ്പവും അളക്കുന്ന മീറ്ററുകളെ ഓണ്‍ലൈനായി ‘വസല്‍’ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാനാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനം. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിനിസ്ട്രേഷന്‍ ‘എസ്റ്റിലാ’ പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ച ഒരു പുതിയ പദ്ധതിയിലൂടെയാണിത്.

ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുക, പൊതുതാല്‍പ്പര്യവും പൊതുജനാരോഗ്യവും കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. താപനില പുറത്ത് നിന്ന് എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്ന ഒരു സ്ഥലത്തായിരിക്കണമെന്നും വ്യവസ്ഥയിലുണ്ട്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന എല്ലാ ഫാക്ടറികളോടും വെയര്‍ഹൗസുകളോടും അവയുടെ ഗതാഗത മാര്‍ഗങ്ങളോടും അതോറിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകളും താപനില സൂചിപ്പിക്കുന്ന ഇലക്ട്രോണിക് ലിങ്കേജും പൂര്‍ത്തിയാക്കാന്‍ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. 2025 ജനുവരി മുതല്‍ ഈ മൂന്ന് വ്യവസ്ഥകളും നിര്‍ബന്ധമാവും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading