ദോഹ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷിത്വ ദിനം ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ഐസിസി കൊച്ചി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് വി.എസ് അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും സംരക്ഷിക്കാന്‍ രക്തസാക്ഷിയാവേണ്ടി വന്ന ധീരയായ ഭരണാധികാരായായിരുന്നു ഇന്ദിരാ പ്രയദര്‍ശിനി എന്ന് അദ്ദേഹം അനുസ്മരിച്ചു.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ അബ്രഹാം കെ ജോസഫ്, അഹദ് മുബാറക്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി. താജുദ്ധീന്‍, ബഷീര്‍ തുവാരിക്കല്‍, ഷിബു സുകുമാരന്‍, അബ്ദുല്‍ മജിജ് സി.എ, അശ്‌റഫ് നന്നം മുക്ക്, ശമീര്‍ പുന്നൂരാന്‍, മുനീര്‍ പള്ളിക്കല്‍, ദീപക് സി.ജെ, അര്‍ച്ചന സജി തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
