കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ലൈസന്‍സ് കാലാവധി ഉയര്‍ത്തി. ലൈസന്‍സിന്റെ കാലാവധി മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തിയതായി കുവൈത്ത് ഗതാഗത വകുപ്പ് അറിയിച്ചു. ഇനി പ്രിന്റഡ് ലൈസന്‍സ് ഇനിമുതല്‍ നല്‍കില്ലെന്നും ലൈസന്‍സ് ഡിജിറ്റലാക്കിയെന്നും അതോറിറ്റി വ്യക്തമാക്കി.
പുതിയ ലൈസന്‍സ് എടുക്കുന്നവര്‍ക്കും നിലവിലുള്ള ലൈസന്‍സ് പുതുക്കുന്നവര്‍ക്കും കാലാവധി മൂന്ന് വര്‍ഷമാക്കും. മൈ ഐഡന്റിറ്റി ആപ്പില്‍ നിന്ന് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാനാകും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
