ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തപ്പെട്ട പെണ്‍കുട്ടികള്‍ തിരിച്ചെത്തി

rape

പഞ്ചാബ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കടത്തപ്പെട്ട ഒന്‍പത് പെണ്‍കുട്ടികള്‍ തിരിച്ചെത്തി. ട്രാവല്‍ ഏജന്റുമാര്‍ കടത്തി വില്‍പ്പന നടത്തിയനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഒമ്പതോളം പെണ്‍കുട്ടികള്‍ പഞ്ചാബിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍, ഇറാഖ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പെണ്‍കുട്ടികളെ കടത്തിയത്. വില്‍പ്പന നടത്തിയതാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഇരകള്‍ അറിയിച്ചു. ക്രൂരമായാണ് പെരുമാറിയതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഒമാനില്‍ 20-ഓളം പെണ്‍കുട്ടികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ ട്രാവല്‍ ഏജന്റുമാര്‍ വിദേശത്തേക്ക് കടത്തിയത്. ഖത്തറില്‍ എത്തിയ പെണ്‍കുട്ടികളെ ഉടന്‍ തന്നെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവാങ്ങി ബഹുനില കെട്ടിടത്തില്‍ താമസിപ്പിച്ചു. ജോലിക്ക് ശേഷം മുറികളില്‍ പൂട്ടിയിട്ടെന്നും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading