ഖത്തറിലേക്ക് മയക്കുമരുന്ന് കയറ്റുമതി ചെയ്യുന്ന പ്രധാനി പിടിയില്‍; രണ്ട് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

ssss

ദോഹ: ഖത്തറിലേക്കും സൗദി അറേബ്യയിലേക്കും കൊക്കെയ്ന്‍ (മയക്കുമരുന്ന്) കയറ്റുമതി ചെയ്യുന്ന പ്രധാനി അറസ്റ്റിലായി. മയക്കുമരുന്ന് ബാരനായ അല്‍ഹാജി സുലൈമാന്‍ ഗാനിയു അരേമു (മ.സ.മ ബാരിഷൈന്‍) ആണ് അറസ്റ്റിലായത്. നൈജീരിയയിലെ നാഷനല്‍ ഡ്രഗ് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ കീഴിലെ ആന്റി നര്‍ക്കോട്ടിക്‌സ് ഏജന്‍സിയാണ് പ്രതിയെ പിടികൂടിയത്.

ബാരിഷൈന്‍ സുലൈമാന്‍ നൈജീരിയ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ് ഇയാള്‍. മുമ്പ് സൗദി അറേബ്യയിലേക്കും ഖത്തറിലേക്കും കൊക്കെയ്ന്‍ കയറ്റുമതി ചെയ്യാനുള്ള പരാജയപ്പെട്ട നാല് ശ്രമങ്ങളിലെ പങ്കിനെ കുറിച്ച് ഏജന്‍സി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്.

2022 നവംബര്‍ 13 ന് സൗദി അറേബ്യയിലേക്കുള്ള ഖത്തര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ വനിതാ യാത്രക്കാരിയായ അല്‍ഹാജ അജിസെഗിരി കെഹിന്ദേ സിദികയെ അറസ്റ്റ് ചെയ്തപ്പോഴാണ് പ്രതിയുടെ പേര് ആദ്യം പുറത്തായതെന്ന് എന്‍ഡിഎല്‍ഇഎ ഡയറക്ടര്‍ ഓഫ് മീഡിയ ആന്‍ഡ് അഡ്വക്കസി ഫെമി ബാബഫെമി പ്രസ്താവനയില്‍ പറഞ്ഞു. പാദരക്ഷകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ അന്ന് യുവതിയില്‍ നിന്ന് 400 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്കെതിരെ നൈജീരിയന്‍ ഡ്രഗ്‌സ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading