ദോഹ: സുരക്ഷിതമായ ഡ്രൈവിംഗ് എന്ന വിഷയത്തില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ബെനവലന്റ് ഫോറം(ഐസിബിഎഫ്) ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. രാജ്യത്തെ ഡെലിവറി ബൈക്ക് ഡ്രൈവര്‍മാര്‍, ലിമോസിന്‍ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കായാണ് സെക്ഷന്‍ സംഘടിപ്പിക്കുന്നത്.
സുരക്ഷാ നിര്‍ദേശങ്ങള്‍, ഡ്രൈവിഗ് നൈപുണ്യം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബോധവല്‍ക്കരണം നടത്തുന്നത്. ഇന്ന്, സെപ്തംബര്‍ 29ന് ഏഴ് മണിക്ക് ക്ലാസ് നടക്കും. ഐസിബിഎഫ് കാഞ്ഞാനി ഹാളില്‍ നടക്കുന്ന സെക്ഷനില്‍ രാജ്യത്തെ ഡ്രൈവര്‍മാര്‍ക്ക് പങ്കെടുക്കണമെന്നും ഐസിബിഎഫ് അറിയിച്ചു.
സ്ഥലം: ഐസിബിഎഫ് കാഞ്ഞാനി ഹാള്‍, ഐഐസിസി തുമാമ, ടെയ്‌സീര്‍ പെട്രോള്‍ സ്‌റ്റേഷന് സമീപം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
