ഖത്തറിൽ ഉടമസ്ഥാവകാശം മാറ്റുന്നതിന് എന്തൊക്കെ ചെയ്യണം; നിര്‍ദേശങ്ങളുമായി ടാക്‌സ് അതോറിറ്റി

tax authorty

ദോഹ: ‘ധരീബ’ ടാക്‌സ് പോര്‍ട്ടലിലൂടെ ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ച് ഖത്തര്‍ ടാക്‌സ് അതോറിറിറ്റി നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പോര്‍ട്ടല്‍ വഴി ഉടമസ്ഥാവകശം മാറ്റുന്നതിന് അപേക്ഷിക്കുമ്പോള്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍ അതോറിറ്റി വ്യക്തമാക്കി.

നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് റിക്വസ്റ്റ്:

കമ്പനിയുടെ അംഗീകൃത അതോറിറ്റികളില്‍ ഒരാള്‍ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നോ ഒബ്ജക്ഷന്‍ റിക്വസ്റ്റിനുള്ള അപേക്ഷ പൂരിപ്പിക്കണം.

ആവശ്യകതകള്‍:
– വില്‍പ്പനക്കാരന്‍ മൂലധന നേട്ട നികുതി റിട്ടേണ്‍(ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് റിട്ടേണ്‍) സമര്‍പ്പിക്കണം.
– ആവശ്യമെങ്കില്‍ ഏതെങ്കിലും കുടിശ്ശികയുള്ള സാമ്പത്തിക ബാധ്യതകളുടെ പേയ്‌മെന്റ് സമര്‍പ്പിക്കണം.

വില്‍പ്പന കരാറിന്റെ ഒരു പകര്‍പ്പ്, വില്‍പ്പനക്കാരന്റേയും വാങ്ങുന്ന വ്യക്തിയുടേയും പേരുകള്‍, വില്‍പ്പനയുടെ ശതമാനവും അപേക്ഷ സമര്‍പ്പിച്ച വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിക്കുക. നികുതി റിട്ടേണിനുള്ള റഫറന്‍സ് നമ്പറും അപേക്ഷയില്‍ ചേര്‍ക്കണം.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading