തലനാരിഴയ്ക്ക് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി: ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെ രണ്ട് വിമാനങ്ങളിലെ ജീവനക്കാർക്ക് സസ്‌പെന്‍ഷന്‍

qatar airways

ഡല്‍ഹി: തലനാരിഴയ്ക്ക് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായ സംഭവത്തില്‍ രണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മാര്‍ച്ച് 24-നാണ് നടപടിക്ക് ആസ്പദമായ സംഭവം. അറബിക്കടലിന് 35,000 അടി ഉയരത്തില്‍ രണ്ട് ജെറ്റുകള്‍ വളരെ അടുത്ത് വന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എല്‍ അല്‍ (EL AL), ഖത്തര്‍ എയര്‍വേയ്സ് ബോയിംഗ് 777 വിമാനങ്ങള്‍ പരസ്പരം ഒരു മിനിറ്റിനുള്ളില്‍ വന്നതായാണ് കണ്ടെത്തല്‍. പ്രാഥമിക അന്വേഷണത്തില്‍ കോക്ക്പിറ്റ് കൃത്യമായി അലര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നും തെളിഞ്ഞു. തുടര്‍ന്നാണ് രണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തത്. ഈ റൂട്ടില്‍, വിമാനങ്ങള്‍ കുറഞ്ഞത് 10 മിനിറ്റെങ്കിലും അകലം പാലിക്കുമെന്നാണ് വ്യവസ്ഥ.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിഭാഗമായ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ(AAIB) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കോക്ക്പിറ്റ് അലേര്‍ട്ടുകളൊന്നും നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്‍ രണ്ടുപേരെയെങ്കിലും സസ്‌പെന്‍ഡ് ചെയ്യുകയും തിരുത്തല്‍ പരിശീലനത്തിന് അയച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച്, മാര്‍ച്ച് 24 ന് രാവിലെ 7:36 ന് (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം) രണ്ട് വിമാനങ്ങള്‍ തമ്മിലുള്ള സ്റ്റാന്‍ഡേര്‍ഡ് അകലത്തില്‍ ലംഘനം നടന്നു. എല്‍ അലിന്റെ ELY81 വിമാനം ടെല്‍ അവീവില്‍ നിന്ന് ബാങ്കോക്കിലേക്കും ഖത്തര്‍ എയര്‍വേയ്സിന്റെ QTR-8E വിമാനം ദോഹയില്‍ നിന്ന് മാലിയിലേക്കും പറക്കുകയായിരുന്നു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading