ദോഹ: ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡ്രൈവര്‍ മരിച്ചു. ഉംസലാല്‍ അലിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മലപ്പുറം പുതുപ്പള്ളി സ്വദേശി ജമാലാണ് മരിച്ചത്. താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പിതാവ്: കൂളത്ത് ബാവുട്ടി. സഹോദരങ്ങള്‍: യാഹുട്ടി കൂളത്ത് (ഖത്തര്‍), നാസര്‍ മോന്‍ കൂളത്ത്. ഖത്തര്‍ കെഎംസിസി തവനൂര്‍ മണ്ഡലം പ്രവര്‍ത്തകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
