ഖത്തറിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ഇഷ്ടമുള്ള ജോലിസമയം തിരഞ്ഞെടുക്കാം

AMIRI DHIVAN

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ മേഖലയില്‍ ഫ്‌ളക്‌സിബിള്‍, റിമോട്ട് വര്‍ക്ക് സിസ്റ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ ജോലി സമയം ക്രമീകരിക്കാനാവും. ഇന്ന്, സെപ്തംബര്‍ 29 മുതല്‍ ഫ്‌ളക്‌സിബിള്‍ ആന്റ് റിമോട്ട് വര്‍ക്ക് സംവിധാനം നടപ്പിലാക്കുമെന്ന് സിവില്‍ സര്‍വീസ് ആന്റ് ഗവണ്‍മെന്റ് ഡെവലവ്‌മെന്റ് ബ്യൂറോ(സിജിബി) അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗവണ്‍മെന്റ് റിസോഴ്സ് പ്ലാനിംഗ് സിസ്റ്റം ‘മവാര്‍ഡ്’ വഴി ‘റിമോട്ട് വര്‍ക്ക് സിസ്റ്റത്തിന്’ അപേക്ഷിക്കാം. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ജോലിയേയും കുടുംബത്തേയും ഒരുമിച്ച് കൊണ്ടുപോകുന്നതിനും തൊഴില്‍ അന്തരീക്ഷത്തിന്റെ സുസ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രിസഭാ തീരുമാനം അംഗീകരിച്ചത്.

ജീവനക്കാര്‍ക്ക് ‘മാവേര്‍ഡ്’ സിസ്റ്റം ആക്സസ് ചെയ്യാനും ‘റിമോട്ട് വര്‍ക്ക്’ സിസ്റ്റത്തിനായി അപേക്ഷിക്കാനും ലളിതമായ ഘട്ടങ്ങളിലൂടെ സാധിക്കും. റിമോട്ട് വര്‍ക്ക് (വര്‍ക്ക് ഫ്രം ഹോം)ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍, ഇത്തരത്തില്‍ വിദൂരമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ദിവസങ്ങളുടെ എണ്ണം നല്‍കുകയും തീയതികള്‍ വ്യക്തമാക്കുകയും ചെയ്തുകൊണ്ട് സിസ്റ്റത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഈ അപേക്ഷകള്‍ അംഗീകാരത്തിനായി ജീവനക്കാര്‍ ജോലി ചെയ്യുന്ന വകുപ്പ് ഡയറക്ടര്‍ക്ക് നേരിട്ട് അയയ്ക്കും.

12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന ഖത്തറി അമ്മമാര്‍ക്ക്, കുടുംബത്തിന്റെ വിവരങ്ങള്‍ എളുപ്പത്തില്‍ ചേര്‍ത്ത ശേഷം, മാവേര്‍ഡ് സംവിധാനം വഴി വിദൂരമായി ജോലി ചെയ്യാന്‍ അപേക്ഷിക്കാം. അപേക്ഷയ്ക്കൊപ്പം കുട്ടിയുടെ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.

ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ് സിസ്റ്റം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഏഴ് മണിക്കൂറാണ്. ഔദ്യോഗിക ജോലികളില്‍ തടസ്സം വരുത്താതെയും രാവിലെ 6:30 നും 8:30 നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്ത് ജീവനക്കാര്‍ക്ക് ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കാന്‍ കഴിയും.

വൈകല്യം മൂലമോ മെഡിക്കല്‍ കാരണങ്ങളാലോ ജോലി സമയം കുറയ്ക്കാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ അല്ലെങ്കില്‍ അമ്മമാര്‍ക്ക് അനുവദിച്ചിരിക്കുന്ന രണ്ട് മണിക്കൂര്‍ മുലയൂട്ടല്‍ സമയത്തിന് ആനുപാതികമായി ജോലി ചെയ്യാം.

അതേസമയം ഓരോ സര്‍ക്കാര്‍ ഏജന്‍സിയിലെയും അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റിലെ മൊത്തം ജീവനക്കാരുടെ എണ്ണം 30% കവിയാതെ, ചില ജീവനക്കാരെ വിദൂരമായി ജോലി ചെയ്യാന്‍ അനുവദിക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റിന്റെ ഡയറക്ടറുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി അനുമതി ലഭിച്ചിട്ടുണ്ട്.

റിമോട്ട് വര്‍ക്ക് പെര്‍മിഷന്‍ ഒരു ജീവനക്കാരന് പ്രതിവര്‍ഷം ഒരാഴ്ചയും 12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള ഖത്തറി വനിതാ ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം ഒരു മാസവും ആയിരിക്കും.

റിമോട്ട് വര്‍ക്ക് സിസ്റ്റവുമായി വൈരുദ്ധ്യമുള്ള ഷിഫ്റ്റ് തൊഴിലാളികളെയും മറ്റ് സ്ഥാപനങ്ങള്‍കകും ഫ്‌ലെക്‌സിബിള്‍, റിമോട്ട് വര്‍ക്ക് സിസ്റ്റം ബാധകമല്ല.

2024 സെപ്റ്റംബര്‍ 4-നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കിയത്. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ലക്ഷ്യമാക്കിയാണ് നടപടി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading