ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ഭക്ഷണത്തില്‍ നിന്ന് യാത്രക്കാരന് പാറ്റയെ കിട്ടി. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലുള്ള വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തിലാണ് യാത്രക്കാരന് പാറ്റയെ കിട്ടിയത്. വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ പ്രഭാത ഭക്ഷണത്തില്‍ വിളമ്പിയ ഓംലെറ്റിന്റെ വീഡിയോകളും ചിത്രങ്ങളും യാത്രികയായ സുയേഷ സാവന്ത് വിവിധ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. സെപ്തംബര്‍ 17 ന് ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഒരു യാത്രക്കാരി എയര്‍ലൈന്‍ നല്‍കിയ ഭക്ഷണങ്ങളിലൊന്നില്‍ പാറ്റയെ കണ്ടെത്തിയെന്നും യാത്രക്കാരിയും രണ്ട് വയസ്സുള്ള പിഞ്ചുകുഞ്ഞിനും ഭക്ഷ്യവിഷബാധയേറ്റതായും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും എയര്‍ ഇന്ത്യ പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനിടെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ വിളമ്പിയ ഭക്ഷണത്തില്‍ യാത്രക്കാര്‍ അപകടകരമായേക്കാവുന്ന വസ്തു കണ്ടെത്തുന്നതിന്റെ രണ്ടാമത്തെ സംഭവമാണിത്. ജൂണില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോവുകയായിരുന്ന യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ബ്ലേഡ് പോലുള്ള ലോഹക്കഷണം കണ്ടെത്തിയിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
