അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. ഒക്ടോബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാകും.
– സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.66 ദിര്‍ഹമാണ്, സെപ്തംബറിലെ 2.90 ദിര്‍ഹമായിരുന്നു.
– സ്‌പെഷ്യല്‍ 95 പെട്രോളിന് ലീറ്ററിന് 2.54 ദിര്‍ഹമാണ് പുതിയ നിരക്ക്. സെപ്തംബറില്‍ 2.78 ദിര്‍ഹവുമായിരുന്നു.
– ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.47 ദിര്‍ഹമാണ് പുതിയ നിരക്ക്. സെപ്തംബറില്‍ ലിറ്ററിന് 2.71 ദിര്‍ഹമായിരുന്നു.
അതേസമയം ഡീസല്‍ നിരക്ക് കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 2.6 ദിര്‍ഹമാണ് പുതിയ നിരക്ക്. നിലവില്‍ 2.78 ദിര്‍ഹമാണ്.
ആഗോളഎണ്ണവില താഴ്ന്നതിനാല്‍ ഒക്ടോബറിലെ പെട്രോള്‍ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
