കൊച്ചി: സംസ്ഥാനത്ത് ആര്‍ എസ് വൈറസ് ബാധ സ്ഥിരീകരിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ബാധയാണിത്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലെ എറണാകുളം അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലാണ് രോഗം പടരുന്നത്. നിലവില്‍ അഞ്ച് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്. അതേസമയം രോഗബാധയുടെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ശിശുവികസന വകുപ്പ് ഔദ്യോഗികമായി അറിയിപ്പുകളും പുറത്തുവിട്ടിട്ടില്ല.
18 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൂടുതലായും ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, പനി, ശ്വാസതടസ്സം, വലിവ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയക്ക് സമാനമായ ലക്ഷണങ്ങളും കാണാറുണ്ട്. ആന്റിജന്‍ ടെസ്റ്റ്, മോളിക്യുളാര്‍ ടെസ്റ്റ്, റാപിഡ് ടെസ്റ്റ് എന്നിവയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
