തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെകിലൂടെ യുഎഇയില്‍ നഴ്‌സുമാരെ നിയമിക്കുന്നു. യുഎഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് പുരുഷ നഴ്‌സുമാരുടെ 80 ഒഴിവുകളാണ് നിയമനം. അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ മെഡിക്കല്‍ ഡിവിഷനിലാണ് നിയമനം. ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഐസിയു, എമര്‍ജന്‍സി, അര്‍ജന്റ് കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്റ് ഗ്യാസ് നഴ്‌സിംഗ് എന്നിവയില്‍ ഏതിലെങ്കിലും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
5000 ദിര്‍ഹമാണ് പ്രതിമാസ ശമ്പളം. താമസം, ഭക്ഷണം, ഗതാഗതം എന്നിവ കമ്പനി നല്‍കും. പ്രതിവാരം 60 മണിക്കൂറാണ് ജോലി. വിസ, വിമാനടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയും കമ്പനി നല്‍കും. വര്‍ഷത്തില്‍ 30 ദിവസം ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, ഡിഒഎച്ച് ലൈസന്‍സിന്റെ പകര്‍പ്പ്, ഡിഒഎച്ച് ഡേറ്റാഫ്‌ളോ റിസല്‍ട്ട് എന്നിവ സഹിതം gcc@odepc.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക. ജൂലൈ 20 ആണ് അപേക്ഷകള്‍ അയയ്ക്കാനുള്ള അവസാന തീയതി. ഇമെയിലില്‍ സബ്ജക്ട് ലൈനായി മെയില്‍ ഇന്‍ഡസ്ട്രിയല്‍ നഴ്‌സ് ടു യുഎഇ എന്ന് ചേര്‍ക്കുക. http://www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദ വിവരങ്ങള്‍ അറിയാം. ഫോണ്‍ നമ്പര്‍ :0471-2329440/41/42 /45 / 6238514446.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
