ദോഹ: ഖത്തറിലെ കൊട്ടാരക്കര അസോസിയേഷന്‍(കെഫാഖ്) സംഘടിപ്പിക്കുന്ന ‘സ്പന്ദനം 2024 ‘ പരിപാടി ജൂലൈ 27, ശനിയാഴ്ച നടക്കും. പത്തനാപുരം ആന്‍ഡ്രിയ റീജന്‍സി ഹോട്ടലില്‍ വൈകിട്ട് 3:30ന് ആരംഭിക്കുന്ന പരിപാടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്ഘാടനം ചെയ്യും.

കൊട്ടാരക്കര താലൂക്കിലെ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ‘വിമാനത്തില്‍ ഒരു യാത്ര’ എന്ന സ്വപനം സാഷാത്കരിക്കുന്ന പരിപാടിയാണ് സ്പന്ദനം. എസ് എസ് ല്‍ സി / പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച കെഫാഖിലെ അംഗങ്ങളുടെ കുട്ടികളെ പരിപാടിയില്‍ അനുമോദിക്കുകയും ചെയ്യുമെന്ന് സ്പന്ദനം ജനറല്‍ കണ്‍വീനർമാരായ ബിനേഷ് ബാബു, അനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
