ദോഹ: ഖത്തറിലെ സൂഖ് വാഖിഫില്‍ പ്രദേശിക ഈന്തപ്പഴ പ്രദര്‍ശനം വീണ്ടും എത്തുന്നു. ഈന്തപ്പഴ പ്രദര്‍ശനത്തിന്റെ ഒന്‍പതാമത് പതിപ്പ് ജൂലൈ 23 ന് ആരംഭിക്കും. ഈസ്റ്റേണ്‍ സ്‌ക്വയറിലാണ് പ്രദര്‍ശനം. 2024 ഓഗസ്റ്റ് 3 വരെ പ്രദര്‍ശനം നടക്കും. ദിവസവും വൈകിട്ട് 4 മണിമുതല്‍ രാത്രി 9 വരെ പ്രദര്‍ശനം തുടരും.
പ്രദേശികവും അന്തര്‍ദേശീയവുമായ ഫാമുകളില്‍ നിന്നുള്ള ഹലാവി, മസാഫത്തി, മെഡ്ജൂള്‍ എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഈന്തപ്പഴങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ഈന്തപ്പഴങ്ങള്‍ക്ക് പുറമെ പേസ്ട്രികള്‍, കേക്കുകള്‍, ജാമുകള്‍, ജ്യൂസുകള്‍, സ്മൂത്തികള്‍, അച്ചാറുകള്‍, ഐസ്‌ക്രീം തുടങ്ങിയ ഈന്തപ്പഴ ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തിനെത്തും.
സന്ദര്‍ശകര്‍ക്ക് രാജ്യത്തെ വിവിധ ഈന്തപ്പഴങ്ങള്‍ രുചിക്കാനുള്ള അവസരം കൂടിയാണിത്. മുന്‍വര്‍ഷത്തെ പ്രദര്‍ശത്തില്‍ 100-ലധികം ഈന്തപ്പഴ ഫാമുകള്‍ പങ്കെടുത്തിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
