ദോഹ: ഖത്തറിലെ വിവിധയിടങ്ങളില്‍ നാളെ മുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ കേന്ദ്രം(ക്യുഎംഡി) മുന്നറിയിപ്പ് നല്‍കി. ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്തെ ബാധിക്കുമെന്നാണ് പ്രവചനം. നാളെ, ജൂലൈ 18 വ്യാഴാഴ്ചയും ജൂലൈ 19 വെള്ളിയാഴ്ചയും രാജ്യത്തെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ് വീശിയേക്കും. ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
കടല്‍ തിരമാലകള്‍ 3 അടിമുതല്‍ അഞ്ച് മുതല്‍ ഏഴ് അടിവരെ ഉയരാന്‍ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
