ഖത്തറിലെ അല്‍ ഗരാഫ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

IMG 20240717 WA0011

ദോഹ: ഖത്തറിലെ അല്‍ ഗരാഫ സ്ട്രീറ്റിലെ രണ്ട് ലെയ്‌നുകള്‍ താല്‍ക്കാലികമായി അടയ്ക്കുന്നു. ദുഹൈല്‍ ഇന്റര്‍ ചേഞ്ചില്‍ നിന്ന് അല്‍ റയ്യാനിലേക്കുള്ള അല്‍ ഗരാഫ സ്ട്രീറ്റിലെ രണ്ട് പാതകളാണ് അടയ്ക്കുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഗാതഗാത നിയന്ത്രണം. 2024 ജൂലൈ 19, വെള്ളിയാഴ്ച മുതല്‍ 2024 ഓഗസ്റ്റ് 22 വരെ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി(അഷ്ഗാല്‍) അറിയിച്ചു.

അതേസമയം മറ്റ് രണ്ട് പാതകളില്‍ ഗതാഗതം അനുവദിക്കും. വാഹനമോടിക്കുന്നവര്‍ വേഗതാ പരിധികള്‍ കൃത്യമായി പാലിക്കണമെന്നും ദിശാ സൂചനകള്‍ ശ്രദ്ധിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading