റിയാദ്: സൗദി അറേബ്യയില്‍ റസിഡന്‍ഷ്യല്‍ വില്ലകള്‍ക്ക് കൂടുതല്‍ ബേസ്മെന്റ് നിലകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്ന പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ റെസിഡന്‍ഷ്യല്‍ സപ്ലൈ വിപുലീകരിക്കാന്‍ ലക്ഷ്യമിട്ട് റെസിഡന്‍ഷ്യല്‍ വില്ലകളുടെ ഗ്രൗണ്ട്, ഒന്നാം നിലകള്‍ക്കുള്ള അനുവദനീയമായ കെട്ടിട ശതമാനം 70 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. സൗദി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രി മാജിദ് അല്‍ ഹൊഗെയ്ല്‍ തീരുമാനം അംഗീകരിച്ചു. പുതിയ നിര്‍മാണ പെര്‍മിറ്റുകള്‍ക്ക് പുതിയ നിയമം ബാധകമാണ്.
റസിഡന്‍ഷ്യല്‍ വില്ലകളിലെ നിലകളെ സ്വതന്ത്ര ഭവന യൂണിറ്റുകളായി വേര്‍തിരിക്കാം. ഓരോന്നിനും അതിന്റേതായ പ്രവേശന കവാടം വേണം. പ്രോപ്പര്‍ട്ടി പരിധിക്കുള്ളില്‍ ഓരോ യൂണിറ്റിനും പാര്‍ക്കിംഗ് സ്ഥലവും ആവശ്യമാണ്. വില്ലയുടെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്കായി പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്കായി സെറ്റ് ബാക്ക് ഏരിയ ഉപയോഗിക്കുന്നതിന് തെരുവിന് അഭിമുഖമായുള്ള മുന്‍വശത്തെ മതില്‍ നീക്കം ചെയ്യാനും അതുവഴി പാര്‍ക്കിംഗ് സ്ഥലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും മന്ത്രാലയം അനുമതി നല്‍കും.
400 ചതുരശ്ര മീറ്ററോ അതില്‍ കുറവോ വിസ്തീര്‍ണ്ണമുള്ള ഓരോ റെസിഡന്‍ഷ്യല്‍ വില്ലയും പ്രോപ്പര്‍ട്ടിക്കുള്ളില്‍ ഒരു പാര്‍ക്കിംഗ് സ്ഥലം നല്‍കണം. 400 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വില്ലകള്‍ രണ്ട് പാര്‍ക്കിംഗ് ഇടങ്ങള്‍ ഉണ്ടാകണം. ഒരു ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ താഴത്തെ നില പാര്‍ക്കിംഗിനായി ഉപയോഗിക്കാം. ഇത് നിലകളുടെ ഔദ്യോഗിക എണ്ണത്തിന്റെ ഭാഗമായി കണക്കാക്കില്ല.
ഡ്രൈവറുടെയോ വീട്ടുജോലിക്കാരന്റെയോ കിടപ്പുമുറിയുടെ ഏറ്റവും കുറഞ്ഞ വീതി 2.1 ചതുരശ്ര മീറ്ററും വിസ്തീര്‍ണ്ണം 6.5 ചതുരശ്ര മീറ്ററില്‍ കുറയാത്തതുമായിരിക്കണമെന്നും നിയമ ഭേദഗതികള്‍ വ്യവസ്ഥ ചെയ്യുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
