ദോഹ: ഖത്തറില്‍ മേഴ്‌സിഡസ്, ലെക്‌സസ് മോഡലുകള്‍ തിരിച്ചുവിളിക്കുന്നു. സോഫ്റ്റ് വെയര്‍ പ്രോഗ്രാമിന്റെ തകരാറാണ് കാരണം. ഇഗ്നിഷന്‍ ഓഫായിരിക്കുമ്പോള്‍ ഫോര്‍വേഡ് റെക്കഗ്നിഷന്‍ ക്യാമറ പരാജയപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. അല്‍ അബ്ദുല്‍ഘാനി മോട്ടേഴ്‌സുമായി സഹകരിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. ലെക്‌സസ് NXന്റെ 2022- 2023 മോഡലുകളാണ് തിരികെ വിളിക്കുന്നത്.
റിയര്‍ ആക്‌സിലിലെ ട്രാന്‍സ്മിഷന്‍ ഹൗസിംഗ് ആവശ്യമായ ഫോഴ്‌സ് സ്‌പെസിഫിക്കേഷനുകളുമായി പൊരുത്തപ്പെടാത്തതിനാലാണ് മെഴ്‌സിഡസ് ജി ക്ലാസ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. 2022-2023 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
