ദോഹ: ഖത്തറിലെ അല്‍ വക്ര ഹെല്‍ത്ത് സെന്ററിലെ ചില ക്ലിനിക്കുകളുടെ സേവനം താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കുന്നു. കേന്ദ്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ക്ലിനിക്കിന്റെ സേവനം മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ ഡെന്റല്‍ സേവനങ്ങളും ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ സേവനങ്ങളുമാണ് മാറ്റി സ്ഥാപിക്കുന്നത്. ഡെന്റല്‍ സേവനങ്ങള്‍ എയര്‍പോര്‍ട്ട്, അല്‍ മഷാഫ് ഹെല്‍ത്ത് സെന്ററുകളിലും ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷനുകള്‍ റൗദത്ത് അല്‍ ഖൈല്‍, എയര്‍പോര്‍ട്ട്, അല്‍ തുമാമ ഹെല്‍ത്ത് സെന്ററുകളിലേക്കുമാണ് സേവനം മാറ്റുന്നത്. 2024 ജൂലൈ 18 നും 28നും ഇടയിലെ പ്രാരംഭ ഘട്ടത്തിലാണ് ആദ്യ സേവനങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍, ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 6 വരെ സേവനങ്ങള്‍ മാറ്റിസ്ഥാപിക്കും. ഒപ്‌റ്റോമെട്രി, ഒഫ്താല്‍മോളജി സേവനങ്ങളാണ് മാറ്റുന്നത്. സേവനങ്ങള്‍ അല്‍ മഷാഫ്, എയര്‍പോര്‍ട്ട് ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റി സ്ഥാപിക്കും. ഓഗസ്റ്റ് 6 മുതല്‍ 15 വരെയാണ് മൂന്നാം ഘട്ട മാറ്റിസ്ഥാപിക്കല്‍ നടക്കുന്നത്. ഈ ഘട്ടത്തില്‍ ഫാര്‍മസി, റേഡിയോളജി, പനോരമ സേവനങ്ങള്‍, കുഞ്ഞുങ്ങള്‍ക്കുള്ള സേവനങ്ങള്‍ എന്നിവ മാറ്റും.
ഫാര്‍മസി, റേഡിയോളജി, പനോരമ സര്‍വീസുകള്‍ അല്‍ മഷാഫ്, എയര്‍പോര്‍ട്ട്, റൗദത്ത് അല്‍ ഖൈല്‍സ അല്‍ തുമാമ കേന്ദ്രങ്ങളിലേക്ക് മാറ്റും. കുഞ്ഞുങ്ങളുടെ സേവനങ്ങള്‍ അല്‍ മഷാഫിലേക്കാണ് മാറ്റുന്നത്. അള്‍ട്രാ സൗണ്ട് സര്‍വീസുകള്‍ സൗത്ത് അല്‍ വക്ര ഹെല്‍ത്ത് സെന്ററിലേക്കും സ്താനാര്‍ബുദം, കുടല്‍ കാന്‍സര്‍ തുടങ്ങിയ കണ്ടെത്തുന്നതിനുള്ള സേവനം റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്ററിലും ലഭിക്കും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
