ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്. സീനിയര്‍ ഇന്‍ര്‍പ്രെറ്റര്‍ (പെര്‍മനന്റ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ അലവന്‍സുകളോടെ പ്രതിമാസം 10,000 ഖത്തര്‍ റിയാലാണ് ശമ്പളം.
അറബിക് ഭാഷയില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതയുള്ള സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍പ്രറ്റേഷന്‍/ ട്രാന്‍സ്ലേഷന്‍ എന്നിവയില്‍ നിന്ന് ബിരുദം നിര്‍ബന്ധമാണ്. ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യം. ഇത് സംബന്ധിച്ച രേഖകള്‍ ബയോഡാറ്റയോടൊപ്പം സമര്‍പ്പിക്കണം.
ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ആശയവിനിമയത്തിനുള്ള കഴിവുണ്ടായിരിക്കണം. നല്ലരീതിയില്‍ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായപരിധി 2025 നവംബര്‍ 30 പ്രകാരം 25 – 40നും മധ്യേയായിരിക്കണം.
സാധുതയുള്ള ഖത്തര്‍ ഐഡി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ https://forms.gle/Gtz2deRY7RPNLYWw9 എന്ന ലിങ്കില്‍ കയറി ജനുവരി 7ന് മുമ്പേ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
