ജനുവരിയില്‍ തണുപ്പ് കൂടും…വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ തണുപ്പെന്ന് നീരീക്ഷണം

cold in qatar

ദോഹ: ഖത്തറില്‍ ജനുവരി മാസത്തില്‍ തണുപ്പ് കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. രാജ്യത്തെ ശൈത്യകാലത്തിന്റെ രണ്ടാം മാസമാണ് ജനുവരി, ശാസ്ത്രപരമായി വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള മാസമായി ഇത് അറിയപ്പെടുന്നു.

ഈ കാലയളവില്‍,കാലാവസ്ഥ തണുത്തതായിരിക്കും. സാധാരണയായി ഇടിമിന്നലോടുകൂടിയ കാലാവസ്ഥയും അനുഭവപ്പെടും. മാസത്തിലെ രണ്ടാം ആഴ്ചയില്‍ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.

പ്രത്യേകിച്ച് മാസത്തിന്റെ ആദ്യ പകുതിയില്‍ ഇടയ്ക്കിടെ മൂടല്‍മഞ്ഞും അനുഭവപ്പെടും. ജനുവരി മാസത്തിലെ ദൈനംദിന ശരാശരി താപനില 17.7°C ആയിരിക്കുമെന്നാണ് വകുപ്പിന്റെ പ്രവചനം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading