താമസക്കാര്‍ക്ക് പരാതികള്‍ നേരിട്ട് സര്‍ക്കാരിനെ അറിയിക്കാം…തെറ്റായ വിവരങ്ങള്‍ക്ക് കര്‍ശന നടപടിയെന്നും മുന്നറിയിപ്പ്

metrashq

ദോഹ: ഖത്തറിലുള്ളവര്‍ക്ക് അവരുടെ പരാതികളും മറ്റ് വിവരങ്ങളും ഇനിമുതല്‍ ആഭ്യന്തര മന്ത്രാലയത്തെ നേരിട്ട് അറിിയക്കാന്‍ സാധിക്കും. സമൂഹ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനും ദേശീയ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമായി താമസക്കാര്‍ക്കും സുരക്ഷാ സംവിധാന വകുപ്പിനും ഇടയിലുള്ള നേരിട്ടുള്ള ആശയവിനിമയ മാര്‍ഗമാണ് മെട്രാഷ് ആപ്പ് എന്നും ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

മെട്രാഷ് ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് പരാതികളും റിപ്പോര്‍ട്ടുകളും തല്‍ക്ഷണം അധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയും. ആപ്പിലെ ‘കമ്മ്യൂണിക്കേറ്റ് വിത്ത് അതില്‍ പരാതിയുടെ വിധം കണ്ടെത്തി അതില്‍ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

ട്രാഫിക് പിഴകള്‍, സംശയകരമായ സാഹചര്യങ്ങള്‍, എന്നിവ ഇപ്പോള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. മെട്രാഷ് ആപ്പ് ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍, ഉപയോക്താക്കള്‍ക്ക് കമ്മ്യൂണിക്കേറ്റ് എന്ന വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യാനും നേരിട്ട് സുരക്ഷാ സംവിധാന വകുപ്പിന് സമര്‍പ്പിക്കാനും കഴിയും.

താമസക്കാരുടെ എല്ലാ പരാതികളും രഹസ്യസ്വഭാവത്തോടെയും അടിയന്തിരമായും പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം സമര്‍പ്പിക്കുന്ന വിവരങ്ങള്‍ കൃത്യവും പൊതു സുരക്ഷയ്ക്ക് പ്രസക്തവുമായിരിക്കണം. തെറ്റായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading