ദോഹ: ഖത്തറില്‍ ഇന്ന്, ജനുവരി ഒന്നുമുതല്‍ ഇന്ധനവില കുറയും. ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു.
പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.95 ഖത്തര്‍ റിയാലാണ് നിരക്ക്. ഡിസംബറില്‍ രണ്ട് റിയാലായിരുന്നു നിരക്ക്. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2 റിയാലാണ് നിരക്ക്. കഴിഞ്ഞ മാസം 2.05 ഖത്തര്‍ റിയാലായിരുന്നു. ഡീസലിനും വില കുറച്ചു. രണ്ട് റിയാലാണ് ഒരു ലിറ്റര്‍ ഡീസലിന് ജനുവരി മാസത്തെ വില. ഡിസംബറില്‍ 2.05 ഖത്തര്‍ റിയാലായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
