ദോഹ: ഖത്തറില്‍ തീപിടിത്തം. സാല്‍വ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന്, ജൂലൈ 17ന് ഉച്ചയോടെയായിരുന്നു സംഭവം. ചെറിയ തീപിടിത്തമാണുണ്ടായതെന്നും ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കിയതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
