ഡല്‍ഹി: എയര്‍ ഇന്ത്യ- വിസ്താര ലയനത്തിന് മുന്നോടിയായി ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാര്‍ക്ക് വിആര്‍എസ്(വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം) പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് എയര്‍ഇന്ത്യ വിആര്‍എസ് പ്രഖ്യാപിച്ചത്. എയര്‍ലൈനില്‍ അഞ്ച് വര്‍ഷത്തില്‍ താഴെ സേവനമുള്ള ജീവനക്കാര്‍ക്ക് വോളണ്ടറി സെപ്പറേഷന്‍ സ്‌കീം (വിഎസ്എസ്) പ്രഖ്യാപിച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.
എയര്‍ഇന്ത്യ- വിസ്താര ലയനം രണ്ട് എയര്‍ലൈനുകളിലേയും 600ലധികം ജീവനക്കാരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിആര്‍എസ്/ വിഎസ്എസിനായി അപേക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. വിസ്താരയും സമാനമായി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. സ്വകാര്യവല്‍ക്കരണത്തിന് ശേഷം മൂന്നാം തവണയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
