ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെയ്പ്പ്. പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ട്രംപിന് ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. വലതുചെവിയുടെ മുകള്‍ ഭാഗത്തേക്ക് വെടിയുണ്ട തുളച്ചുകയറിയെന്നും ട്രംപ് പ്രതികരിച്ചു. വധശ്രമമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
അതേസമയം 20 കാരനായ വ്യക്തിയാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. പെന്‍സില്‍വേനിയയിലെ ബെഥേല്‍ പാര്‍ക്കിലെ താമസക്കാരനായ തോമസ് മാത്യു ക്രൂക്‌സാണ് പിടിയിലായത്. ആക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
