അബുദാബി: യുഎഇയില്‍ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നുവെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി & ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പല താമസക്കാരിലും ഇത്തരത്തില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. ഒരു വെബ്‌സൈറ്റ് ലിങ്കിനൊപ്പം പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു.
പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തതിനാല്‍ നിങ്ങളെ നിയന്ത്രിച്ചിരിക്കുന്നു, ദയവായി റസിഡന്‍ഷ്യല്‍ അഡ്രസ് നല്‍കണം. അല്ലാത്തപക്ഷം 50,000 ദിര്‍ഹം പിഴ ഈടാക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. നൈജീരിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നമ്പറുകളില്‍ നിന്നാണ് താമസക്കാര്‍ക്ക് ഇത്തരത്തില്‍ വ്യാജ സന്ദേശം വരുന്നത്. യാതൊരു കാരണവശാലും ഇത്തരത്തിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും അതോറിറ്റി അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
