ഷാര്‍ജ: ഷാര്‍ജയില്‍ ഇസ്ലാമിക പുതുവര്‍ഷത്തില്‍ (മുഹറം 1) സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. ജൂലൈ 7, ഞായറാഴ്ച പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സോണുകളില്‍ ഇളവ് ബാധകമല്ലെന്നും ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു.
പുതുവര്‍ഷത്തോടനുബന്ധിച്ച് നാളെ, സര്‍ക്കാര്‍- സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ ഒരു ദിവസത്തെ അവധി യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
