വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാൻ പരിശീലന പരിപാടികളുമായി ഖത്തര്‍ പൊതുവിദ്യാഭ്യാസ മന്ത്രാലയം

IMG 20240620 WA0001 1

ദോഹ: ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MOEHE) 2023- 24 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങള്‍ നടപ്പിലാക്കിയതായി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുക എന്നത് ലക്ഷ്യമിട്ടാണ് പദ്ധതി.

വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതിനും അവരുടെ കഴിവുകളും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനുമായി നിരവധി പ്രോഗ്രാമുകളും സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മഹാ അല്‍ റുവൈലി പറഞ്ഞു. ഖത്തര്‍ ടിവിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മികച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക ലക്ഷ്യമിട്ട് സാമ്പത്തിക ബോധവല്‍ക്കരണ പരിപാടി (അല്‍ വായ് അല്‍ മാലി) , വിദ്യാര്‍ത്ഥികളെ സാമ്പത്തിക ആശയങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ഖത്തര്‍ ഡെവലപ്മെന്റ് ബാങ്കുമായി ചേര്‍ന്ന് ‘ഞാന്‍ ഒരു പയനിയര്‍’ (അന റെയ്ഡ്) എന്ന പരിശീലന പരിപാടിയും വിദ്യായലങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. ഖത്തറിലുടനീളമുള്ള പ്രമുഖ ബിസിനസ്സുകളില്‍ നിന്നുള്ള പ്രൊഫഷണലുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ ഒരു യഥാര്‍ത്ഥ ബിസിനസ്സ് ആശയം രൂപപ്പെടുത്താനും സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും വിദ്യാര്‍ത്ഥി ടീമുകള്‍ക്ക് അവസരം വാഗ്ദാനം ചെയ്യുന്ന ആറ് മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയായ ‘മുബാദര’ എന്ന പരിശീലന പരിപാടിയും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നുണ്ട്.

സൈബര്‍ സുരക്ഷാ ആശയങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയുമായി സഹകരിച്ചുള്ള പരിപാടി, സ്‌കൂളുകളില്‍ വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നതിന്റെ വിപുലീകരണത്തിനായി കെജി മുതല്‍ ഗ്രേഡ് 12 വരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നു. ഫ്രഞ്ച് ഭാഷ ഓപ്ഷണലായി പഠിപ്പിക്കുന്നു. ജര്‍മ്മന്‍, ജാപ്പനീസ് ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ചൈനീസ് ഭാഷയും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ടെന്ന് അല്‍ റുവൈലി പറഞ്ഞു.

വരാനിരിക്കുന്ന അധ്യയന വര്‍ഷത്തില്‍ അറിവ്, അക്കാദമിക്, കഴിവുകള്‍ എന്നിവയ്ക്കിടയില്‍ കൂടുതല്‍ സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ക്ലാസില്‍ പഠിക്കുന്ന പുസ്തകവും വിദ്യാഭ്യാസ സാമഗ്രികളും മാത്രമല്ല, മറിച്ച്, സമൂഹത്തെയും ഭാവി ജീവിതത്തെയും ബാഹ്യ സമൂഹത്തെയും അഭിമുഖീകരിക്കുന്നതിന് അവരെ പിന്തുണയ്ക്കുന്ന മറ്റ് പ്രോഗ്രാമുകളില്‍ വിദ്യാര്‍യെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ പരിശീലന പദ്ധതികളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading