ഖത്തര്‍ എച്ച്എംസിയുടെ വീട്ടിലെത്തിയുള്ള രോഗ പരിചരണം സമ്പൂര്‍ണ വിജയകരം

IMG 20240620 WA0000

ദോഹ: ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ഹോം ഹെല്‍ത്ത് കെയര്‍ സേവനം (രോഗികളുടെ വീട്ടിലെത്തിയുള്ള പരിചരണം) സമ്പൂര്‍ണ വിജയകരം. വര്‍ഷങ്ങളായി, എച്ച്എംസി നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളിലൊന്നാണ് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ്. രോഗികളുടെ വ്യക്തിഗത പരിചരണം ഉറപ്പാക്കി വീടുകളിലെ സുഖപ്രദമായ അന്തരീക്ഷത്തിലേക്ക് ആരോഗ്യ സംരക്ഷണം മാറ്റുന്നത് പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് ഹോം ഹെല്‍ത്ത് കെയര്‍ സേവനം ആരംഭിച്ചത്.

നിലവില്‍ എച്ച്എംസിയുടെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് ടീമുകള്‍ ഖത്തറിലുടനീളമുള്ള 3,000-ത്തിലധികം പീഡിയാട്രിക്, മുതിര്‍ന്ന രോഗികളെ പരിചരിക്കുന്നുണ്ടെന്ന് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസസിലെ ഫാമിലി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഹനാന്‍ അല്‍ യാസിദി പറഞ്ഞു. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും തുടര്‍ പരിചരണവും പുനരധിവാസവും ആവശ്യമുള്ള രോഗികള്‍ക്ക് സമഗ്രവും പ്രത്യേകവുമായ പിന്തുണ നല്‍കാനാണ് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് ലക്ഷ്യമിടുന്നതെന്നും ഡോ. അല്‍ യാസിദി ദി പെനിന്‍സുല ദിനപത്രത്തോട് പറഞ്ഞു.

എച്ച്എംസി, സിദ്ര മെഡിസിന്‍ തുടങ്ങിയ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ഹോം ഹെല്‍ത്ത് കെയര്‍ സേവനത്തിന് റഫറലുകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രോഗിയുടെ രേഖകള്‍ ആദ്യം പരിശോധിക്കും. റഫര്‍ ചെയ്ത രോഗി ഹോം ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ക്ക് യോഗ്യനാണെങ്കില്‍, ഒരു നഴ്‌സ് രോഗിയുടെ ആവശ്യങ്ങള്‍ വിലയിരുത്തും ഇതാണ് രീതി. ഹോം ഹെല്‍ത്ത് കെയര്‍ സേവനം സ്വീകരിക്കുന്നവരില്‍ ഭൂരിഭാഗവും വൃദ്ധരായ രോഗികളാണ്. അതേസമയം 150 ഓളം കുട്ടികളും ഹോം കെയര്‍ സേവനങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading