തായ്സ്: യെമനില്‍ ചികിത്സാ പിഴവ് മൂലം ഡോക്ടര്‍ മരിച്ചു. യെമനിലെ തായ്സ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ചികിത്സാ പിഴവ് ഉണ്ടായത്. ഒബ്സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. അനീസ അല്‍ ഖോബ്രിയാണ് മരിച്ചത്.
ആരോഗ്യസ്ഥിതിക്ക് അനുയോജ്യമല്ലാത്ത അനസ്‌തേഷ്യ ഡോസ് നല്‍കിയതാണ് മരണകാരണമെന്നാണ് വിവരം. ചികിത്സാ പിഴവിനെ തുടര്‍ന്ന് ഡോക്ടര്‍ രണ്ട് മാസത്തിലേറെ കോമയില്‍ കഴിയുകയായിരുന്നു.
തയ്സ് പ്രവിശ്യയിലെ ഫാര്‍മസിസ്റ്റ് സിന്‍ഡിക്കേറ്റ് മേധാവി ഡോ. ഇസ്മായില്‍ അല്‍ ഖാലിയാണ് മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
