ലൈസന്‍സില്ലാത്ത ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ കൊണ്ട് പരസ്യം ചെയ്യിക്കല്‍; അബുദാബിയില്‍ 10,000 ദിര്‍ഹം പിഴ ഈടാക്കും

IMG 20240620 WA0002

അബുദാബി: പരസ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് നിര്‍ദേശിച്ചു. സ്ഥാപിതമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്നാണ് വകുപ്പിന്റെ നിര്‍ദേശം. സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കണോമിക് വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി.

ലൈസന്‍സില്ലാത്ത ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പരസ്യങ്ങള്‍ / മാര്‍ക്കറ്റിംഗ് ചെയ്താല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പതിനായിരം ദിര്‍ഹം വരെ പിഴ ഈടാക്കും. അബുദാബിയില്‍ പരസ്യ ആവശ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading