അബുദാബി: അബുദാബിയിലെ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ (E10) ഇന്ന്, ജൂണ്‍ 13, വ്യാഴാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെ ഭാഗീകമായി ഗാതാഗത നിയന്ത്രണമേര്‍പ്പെടുത്തി.
അബുദാബിയിലേക്കുള്ള വലത് പാത അടച്ചതായി ഗതാഗത അതോറിറ്റി അറിയിച്ചു. ഇന്ന്, ജൂണ്‍ 13 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ജൂണ്‍ 14 വെള്ളിയാഴ്ച രാത്രി 10 മണി വരെ ഗതാഗത നിയന്ത്രണം തുടരും.
അതേസമയം അബുദാബിയിലേക്കുള്ള മൂന്ന് വലത് പാതകള്‍, ജൂണ്‍ 14 വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചു. വാഹനമോടിക്കുന്നവര്‍ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും ഗതാഗത അതോറിറ്റി നിര്‍ദ്ദേശിച്ചു.
