മലയാളികള്‍ക്ക് നേട്ടം; മൂന്നാം മോദി സര്‍ക്കാരില്‍ രണ്ട് മലയാളി കേന്ദ്രമന്ത്രിമാരാകും

IMG 20240609 WA0016

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ ഇത്തവണ കേന്ദ്രമന്ത്രിയാകും. തൃശ്ശൂരിന്റെ എംപി സുരേഷ് ഗോപിക്ക് പുറമെ മലയാളിയായ ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രി പദത്തിലേക്ക് എത്തുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോര്‍ജ് കുര്യന്‍. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും വഹിച്ചിട്ടുണ്ട്. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മന്ത്രിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാര്യ അന്നമ്മ പ്രതികരിച്ചു.

വൈകിട്ട് ഇന്ത്യന്‍ സമയം 7.15നാണഅ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. രണ്ടാം മോദി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭയെന്നാണ് റിപ്പോര്‍ട്ട്. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതരാമാന്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

You May Also Like

  • ആരാകും മുഖ്യമന്ത്രി; പ്രഖ്യാപനം നാളെ

  • ആരാകും കേരളാ മുഖ്യമന്ത്രി; നിര്‍ണായക യോഗം ഇന്ന്

  • യുഡിഎഫ് പടയോട്ടം; തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading