മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

IMG 20240609 WA0014

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. വലിയ ട്വിസ്റ്റുകള്‍ക്കൊടുവില്‍ സുരേഷ്‌ഗോപിയുടെ മന്ത്രിസ്ഥാനം ഉറപ്പിച്ചു. സിനിമയ്ക്കുവേണ്ടി കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്നു വെച്ചെങ്കിലും ഒടുവില്‍ നരേന്ദ്രമോദി വിളിച്ചുയുടന്‍ ഭാര്യയ്‌ക്കൊപ്പം നടന്‍ ഡല്‍ഹിക്ക് പുറപ്പെട്ടു.

”അദ്ദേഹം വിളിച്ചു. ഉടന്‍ എത്താന്‍ പറഞ്ഞു. ആ തീരുമാനം ഞാന്‍ അനുസരിക്കുന്നു” – എന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം തൃശൂരില്‍ വിജയിച്ചതുമുതല്‍ സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം ഉറപ്പച്ചിരുന്നു. അച്ഛന്‍ മന്ത്രിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് മകള്‍ ഭാഗ്യസുരേഷും പ്രതികരിച്ചു. അതേസമയം ഏത് വകുപ്പാണ് സുരേഷ്‌ഗോപിക്ക് എന്നതില്‍ വ്യക്തതയില്ല.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading