മസ്‌കത്ത്: ഒമാനില്‍ ബലിപെരുന്നാള്‍ ( ഈദ് അല്‍ അദ്ഹ) പ്രമാണിച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 16, ഞായറാഴ്ച മുതല്‍ ജൂണ്‍ 20, വ്യാഴാഴ്ച വരെയാണ് അവധി. ജീവനക്കാര്‍ക്ക് ദുല്‍ ഹിജ്ജ 9 മുതല്‍ ദുല്‍ ഹിജ്ജ 13 വരെ അവധി പ്രഖ്യാപിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ഉത്തരവിട്ടു. സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്.
വാരാന്ത്യ അവധി കൂടി കണക്കിലെടുത്ത് നീണ്ട ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. അവധി ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 23 ഞായറാഴ്ച മുതല്‍ സാധാരണ പ്രവൃത്തിദിവസം ആരംഭിക്കും. ഒമാനിലും കേരളത്തിലും ജൂണ്‍ 17നാണ് ബലിപെരുന്നാള്‍.
